യു എ ഇ ബാങ്ക് നിങ്ങളുടെ സ്ഥാപനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ചെയ്യേണ്ടത്. നിങ്ങള്‍ ഒരാള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങി വരികയാണെങ്കില്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്നില്ല. എന്നാല്‍ സ്ഥാപനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്നുണ്ടെങ്കില്‍ വിവരം എത്രയും പെട്ടന്ന് തന്നെ ബാങ്ക് അധികൃതരെ അറിയിക്കുകയും കാരണം ആരായുകയും ചെയ്യാം.
എന്താണ് ബ്ലാക്ക് ലിസ്റ്റ് ?
ഒരു ബാങ്ക് ഒരു കമ്പനിയെയോ വ്യക്തിയിയോ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നാല്‍ അവര്‍ ബാങ്കിന്റെ നിയമങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് കരുതാം.
ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ചെയ്യേണ്ടത്
സ്ഥാപനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്നുണ്ടെങ്കില്‍ വിവരം എത്രയും പെട്ടന്ന് തന്നെ ബാങ്ക് അധികൃതരെ അറിയിക്കുക. ചെക്ക് മടങ്ങിയതാണ് കാരണം എങ്കില്‍ പണം ആര്‍ക്കാണോ ലഭിക്കേണ്ടിയിരുന്നത് അവര്‍ക്ക് പണം നല്‍കിയതിന് ശേഷം പണം കൈപ്പറ്റി എന്ന രേഖ ബാങ്ക് അധികൃതരെ ഏല്‍പ്പിക്കുക. കൂടാതെ ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന കമ്പനി അധികൃതരുടെ അപേക്ഷയും ഇതിനോടൊപ്പം സമര്‍പ്പിക്കുക.
Post Your Comments