വടക്കാഞ്ചേരി: അഡ്വക്കേറ്റ് ബി എ ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ മോഷണശ്രമം. ആളൂരിന്റെ സഹോദരി ലിജിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണം നടത്തിയതിന് പുറമെ ധൈര്യമുണ്ടോ പോലീസേ പിടിക്കാനെന്നും, പറ്റുമെങ്കില്‍ പിടിക്കൂ എന്നും, സിഐ അല്ല ഡിജിപി വന്നാലും പിടിക്കാന്‍ പറ്റില്ലെന്നും മോഷ്ടാക്കൾ എഴുതിയും വെച്ചിട്ടുണ്ട്.
ആളൂരിന്റെ സഹോദരീ ഭര്‍ത്താവ് വിദേശത്തായതിനാൽ ലിജി വീട് പൂട്ടി പതിയാരത്തുള്ള വീട്ടിലായിരുന്നു. വീടിന്റെ മുന്‍വാതിലിലെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീടിനകത്തെ മുഴുവന്‍ അലമാരകളും തകര്‍ക്കുകയും വസ്ത്രങ്ങളെല്ലാം പുറത്തെടുത്ത് ഇടുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments