Latest NewsIndiaNews

ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്ന് അമ്മയെ കാണാനെത്തിയ മകന്‍ അമ്മക്ക് പകരം കണ്ടത്

മുംബൈ: ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്ന് അമ്മയെ കാണാനെത്തിയ മകന്‍ കണ്ടത് അമ്മയുടെ അസ്തിപഞ്ജരം. യുഎസിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന റിതുരാജ് സഹാനിക്കാണ് ഈ ദുര്‍വിധി നേരിടേണ്ടി വന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അമ്മയോട് അവസാനമായി റിതുരാജ് ഫോണില്‍ സംസാരിച്ചിരുന്നു. യുഎസില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന റിതുരാജ് അമ്മയെ കാണാന്‍ ആറ് മാസം കൂടുമ്പോഴോ ഒരു വര്‍ഷത്തിലോ ആണ് വരാറുള്ളത്.

അമ്മയുമായി പതിവായി ഫോണിൽ സംസാരിക്കുന്ന ശീലവുമില്ല. അന്ധേരിയിലെ ബെല്‍സ്‌കോട്ട് ടവറിലെ പത്താം നിലയിലെ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു റിതുരാജിന്റെ അമ്മ ആശ സഹാനിയുടെ(63) താമസം. ഞായറാഴ്ച വൈകിട്ട് 3.30 ന് മുംബൈയിലെത്തിയ റിതുരാജ് ഫ്‌ളാറ്റിലെത്തി കോളിങ് ബെല്ലടിച്ചു. വാതിൽ തുറക്കാതായതോടെ ഒരു മെക്കാനിക്കിന്റെ സഹായത്തോടെ വാതിലിന്റെ പൂട്ട് തകർക്കുകയായിരുന്നു. തുടർന്ന് ഫ്‌ളാറ്റിൽ പ്രവേശിച്ച മകൻ കണ്ടത് അമ്മയുടെ അസ്ഥിപഞ്ജരത്തെ.

തുടര്‍ന്ന് റിതുരാജ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മുംബൈയിൽ ഇവർക്ക് ബന്ധുക്കൾ ആരുമില്ലെന്നാണ് റിപ്പോർട്ട്. പിതാവ് മരിച്ച ശേഷം ‘അമ്മ ഒറ്റക്കാണ് താമസം എന്ന് മകൻ മൊഴി നൽകി. താൻ അവസാനം സംസാരിച്ചപ്പോൾ അമ്മയ്ക്ക് ഒറ്റക്ക് കഴിയാൻ ബുദ്ധിമുട്ടാണെന്നും ഒരു ഓൾഡ് ഏജ് ഹോമിൽ പോകാൻ തീരുമാനിച്ചു എന്നും ‘അമ്മ പറഞ്ഞതായി ഋതുരാജ് പോലീസിനോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button