അബൂജ: തെക്കന്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ അക്രമി നടത്തിയ വെടിവയ്പ്പില്‍ ചുരുങ്ങിയത് 12 പേര് കൊല്ലപ്പെട്ടു. ഒസുബുലുവിലെ സെന്റ് ഫിലിപ് പള്ളിയിലായിരുന്നു ആക്രമണം നടന്നത്. പ്രാദേശിക വിഷയങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഈ ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
അക്രമണ സംഘത്തില്‍ അഞ്ച് പേര് ഉണ്ടായിരുന്നെങ്കിലും അക്രമി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ചാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്. മരണ സംഖ്യ ഇനിയും ഉയരാമെന്നും വെടിവയ്പില്‍ പരിക്കേറ്റ നിരവധി പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും അധികൃതര്‍ പറഞ്ഞു. ഏതെങ്കിലും തീവ്രവാദി സംഘടനകൾ ആക്രമണത്തിന് പിന്നിൽ ഉള്ളതായി കരുതുന്നില്ലെന്ന് പോലീസ് പറയുന്നു.
Post Your Comments