മൂന്നാർ: ജില്ലാ കളക്ടര്‍ മൂന്നാറില്‍ ഭൂമി കയ്യേറിയവരുടെ പട്ടിക ഹരിത ട്രൈബ്യൂണിലിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിട്ടുണ്ട്. മാത്രമല്ല 330 അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെന്നും കളക്ടര്‍ ഹരിത ട്രൈബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.അനുമതിയില്ലാതെ എട്ട് വില്ലേജുകളിലായി പണിത 330 അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടികയാണ് കളക്ടര്‍ ഹരിത ട്രൈബ്യൂണലില്‍ ഹാജരാക്കിയത്.
ജില്ലാ ഭരണകൂടം നടത്തിയ അനധികൃത നിര്‍മ്മാണങ്ങളുടെ കണക്കെടുപ്പില്‍ എന്‍ഒസി ഇല്ലാതെയും പെര്‍മിറ്റില്ലാതെയും പണിത 330 അനധികൃത നിര്‍മ്മാണങ്ങളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കൂറ്റന്‍ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളുമാണ് പലരും വീട് നിര്‍മ്മിക്കാനുള്ള അനുമതി വാങ്ങി പണിതത്. ലക്ഷ്മിയിലെ പുളിമൂടന്‍ അടക്കമുള്ളവരുടെ വമ്പന്‍ നിര്‍മ്മാണങ്ങളും അനധികൃത നിര്‍മ്മാണങ്ങളില്‍ ഉള്‍പ്പെടും. കളക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നുണ്ടെന്ന് പറയുന്നു.
Post Your Comments