Latest NewsKeralaNews

മദ്രസ വിദ്യാര്‍ഥിക്ക് പീഡനം

കോഴിക്കോട്മുക്കത്ത് മദ്രസ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. കാരശേരി സര്‍ക്കാര്‍ പറമ്പിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസെടുത്ത മുക്കം പോലീസ് പ്രതിയെന്ന് സംശയിക്കുന്ന കൊല്ലം സ്വദേശി റാഷിദിനായി അന്വേഷണം ശക്തമാക്കി.

റാഷിദ് എന്ന് പരിചയപ്പെടുത്തി ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ച മദ്രസയില്‍ എത്തിയിരുന്നു. ദര്‍സില്‍ പഠിക്കണം എന്ന് പറഞ്ഞാണ് ഇയാള്‍ മദ്രസയില്‍ എത്തിയത്. എന്നാല്‍ രക്ഷിതാക്കള്‍ ഇല്ലാതെ ഇവിടെ ചേര്‍ക്കില്ലെന്നു കമ്മറ്റി അറിയിക്കുകയും ദൂര സ്ഥലത്ത് നിന്ന് വന്നതുകൊണ്ട് പള്ളി അധികൃതര്‍ ഇയാളെ അന്ന് രാത്രി വിദ്യാര്‍ഥികള്‍ക്കൊപ്പം തങ്ങാന്‍ അനുവദിക്കുകയുമായിരുന്നു. അന്ന് രാത്രി തന്നെയാണ് വിദ്യാര്‍ത്ഥി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും. അടുത്ത ദിവസം അവധിയായതിനാല്‍ കുട്ടി വീട്ടിലെത്തി. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെയാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ആണ് കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button