KeralaLatest NewsNewsInternationalGulf

കൊടുംചൂടും ഇവര്‍ക്ക് ബാധകമല്ല; പ്രവാസികളുടെ ദുരിതം തുടരുന്നു

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏ​ർ​പ്പെ​ടു​ത്തി​യ മ​ധ്യാ​ഹ്ന പു​റം​ജോ​ലി വി​ല​ക്ക്​ ബാ​ധ​ക​മാ​വാ​തെ ​ഹോ​ട്ട​ലു​ക​ളി​ലേ​യും മറ്റും ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​ക​ൾ. നിയമ പ്രകാരം രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ സൂ​ര്യാ​ത​പം ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ തു​റ​ന്ന സ്​​ഥ​ല​ങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ അനുവാദമില്ല. പ്ര​ധാ​ന​മാ​യും തുറ​സ്സാ​യ സ്ഥ​ല​ത്ത്​ ജോ​ലി​യെ​ടു​ക്കു​ന്ന നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​ദ്ദേ​ശിച്ചാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഈ നിയന്ത്രണം വീ​ടു​ക​ളി​ലും ഒാ​ഫി​സു​ക​ളി​ലും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ലെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര്‍ക്ക് ബാധകമല്ല. ബൈ​ക്കു​ക​ളി​ലും സൈ​ക്കി​ളു​ക​ളി​ലും കാ​ക്ക​ത്ത​ണ​ൽ പോ​ലു​​മി​ല്ലാ​തെ​യാ​ണ്​ ഇ​വ​ർ സാ​ധ​ന​ങ്ങ​ളു​മായി പോവുന്നത്. ഉ​ച്ച​നേ​ര​ങ്ങ​ളി​ലാ​ണ്​ കാ​ര്യ​മാ​യി ജോ​ലി​യു​ള്ള​ത്​. മ​ധ്യാ​ഹ്ന ജോ​ലി വി​ല​ക്ക്​ ഇ​വ​ർ​ക്ക്​ ബാധകമാണോ എന്ന കാര്യത്തില്‍ ഇനിയും വ്യ​ക്​​ത​ത​യി​ല്ല. ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ പ്ര​യാ​സം നി​രീ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ ഇനിയും വ​ന്നി​ട്ടി​ല്ല. എന്നാല്‍, ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​യു​ടെ​യും ജോ​ലി സ​മ​യ​ത്തി​​ൻറ​യും പ്ര​ത്യേ​ക​ത കാ​ര​ണം ഉ​ച്ച​ജോ​ലി ഒ​ഴി​വാ​ക്കാ​നും നി​വൃ​ത്തി​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button