കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏർപ്പെടുത്തിയ മധ്യാഹ്ന പുറംജോലി വിലക്ക് ബാധകമാവാതെ ഹോട്ടലുകളിലേയും മറ്റും ഡെലിവറി തൊഴിലാളികൾ. നിയമ പ്രകാരം രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ അനുവാദമില്ല. പ്രധാനമായും തുറസ്സായ സ്ഥലത്ത് ജോലിയെടുക്കുന്ന നിർമാണത്തൊഴിലാളികളെ ഉദ്ദേശിച്ചാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഈ നിയന്ത്രണം വീടുകളിലും ഒാഫിസുകളിലും ഭക്ഷണമെത്തിക്കുന്ന ഹോട്ടലുകളിലെ ഡെലിവറി ജീവനക്കാര്‍ക്ക് ബാധകമല്ല. ബൈക്കുകളിലും സൈക്കിളുകളിലും കാക്കത്തണൽ പോലുമില്ലാതെയാണ് ഇവർ സാധനങ്ങളുമായി പോവുന്നത്. ഉച്ചനേരങ്ങളിലാണ് കാര്യമായി ജോലിയുള്ളത്. മധ്യാഹ്ന ജോലി വിലക്ക് ഇവർക്ക് ബാധകമാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഡെലിവറി ജീവനക്കാരുടെ പ്രയാസം നിരീക്ഷകരുടെ ശ്രദ്ധയിൽ ഇനിയും വന്നിട്ടില്ല. എന്നാല്‍, ഡെലിവറി തൊഴിലാളികളുടെ ജോലിയുടെയും ജോലി സമയത്തിൻറയും പ്രത്യേകത കാരണം ഉച്ചജോലി ഒഴിവാക്കാനും നിവൃത്തിയില്ല.
Post Your Comments