KeralaLatest NewsParayathe VayyaPrathikarana VedhiWriters' Corner

ബിജെപി വിരോധം അലങ്കാരമായി കൊണ്ടുനടക്കുന്ന ഷാനി പ്രഭാകരനോട് ജിതിൻ ജേക്കബിന് പറയാനുള്ളത്: യുപിയും കേരളവും തമ്മിലുള്ള അന്തരവും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംഭവിച്ചതും തിരിച്ചറിയുക

ജിതിൻ ജേക്കബ്
 
ഞങ്ങൾ മലയാളികൾക്കും ചിലതു പറയാതെ വയ്യ ഷാനി പ്രഭാകർ:-
 
കഴിഞ്ഞ ദിവസം മലയാള മനോരോമയുടെ ചീഫ് എഡിറ്റർ ഉൾപ്പെടെയുള്ള ഉന്നതർ പങ്കെടുത്ത മനോരമയുടെ തന്നെ ഒരു ചടങ്ങിൽ ബഹുമാനപെട്ട അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ ” മാധ്യമ പ്രവർത്തകൻ സത്യസന്ധരായിരിക്കണം, മാധ്യമ പ്രവർത്തകർ വാർത്തകൾ സൃഷ്ട്ടിക്കുന്നവരായിരിക്കരുത്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർ മാത്രമായിരിക്കണം”. ഈ വാർത്ത വന്നത് മനോരമ പത്രത്തിൽ തന്നെയാണ്.
 
സാമൂഹിക മാധ്യമങ്ങളിൽ ഒരാൾക്ക് എന്തും കുറിക്കാം. അത് അവരവരുടെ അഭിപ്രായങ്ങൾ മാത്രമാണ്. പക്ഷെ ഒരു മാധ്യമ പ്രവർത്തകൻ അല്ലെങ്കിൽ പ്രവർത്തക എന്നത് ഒരിക്കലും ഒരു പക്ഷത്തോടും ചായ്‌വ് പ്രകടിപ്പിക്കരുത് എന്നൊക്കെയാണ് മാധ്യമ വിദ്യാർത്ഥികളെ പഠിപ്പിച്ചു വിടുന്നത്.
 
വിഷയത്തിലേക്കു വരാം:-
 
കഴിഞ്ഞ ദിവസം മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്ത പറയാതെ വയ്യ എന്ന വാർത്താധിഷ്ഠിത പരിപാടി കണ്ടു. ഷാനി പ്രഭാകർ എന്ന അവതാരകയുടെ രാഷ്ട്രീയവും, നിഷ്പക്ഷതയും, ധർമ്മനീതിയും (Integrity ) എന്താണെന്നും, എത്രമാത്രമുണ്ടെന്നും ആ പരിപാടി കാണുന്ന എല്ലാവര്ക്കും മനസിലാകും. സഖാവ് ഷാനി പ്രഭാകറിന്റെ രാഷ്ട്രീയമല്ല മനോരമ ചാനൽ കാണുന്ന പ്രേക്ഷകരെ കാണിക്കേണ്ടത്.കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ കുറിച്ച് ദേശീയ മാധ്യമങ്ങൾ ചർച്ചചെയ്യുന്നതാണ് സഖാവ് ഷാനി പ്രഭാകറിനെ ചൊടിപ്പിച്ചത്. കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങൾ പ്രചാരണം നടത്തുന്നു, മലയാളികളെ ആകെ അപമാനിക്കുന്നു, പാർലമെന്റിൽ ബിജെപി നേതാക്കൾ കള്ളം പറയുന്നു എന്നൊക്കെയാണ് സഖാവിന്റെ പരാതികൾ…
 
താലിബാനും, IS ഭീകരരും ഒക്കെ പേടിച്ചുപോകുന്ന രീതിയിൽ മനുഷ്യനെ കൊല്ലുമ്പോൾ രാജ്യം അതിനെക്കുറിച്ച് ചർച്ച ചെയ്യും സഖാവെ.
ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന ചെറിയ സംഭവങ്ങളെ കേരളത്തിലെ മാധ്യമങ്ങൾക്കു ആഘോഷമാക്കാം. അത് മലയാള മാധ്യമങ്ങളുടെ അവകാശം!.ട്രെയിനിൽ സീറ്റ് തർക്കത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ (ദേശീയ മാധ്യമങ്ങളിലെ ദേശാഭിമാനിയായ ഹിന്ദു പത്രം തന്നെ റിപ്പോർട്ട് ചെയ്ത വാർത്തയാണിത്) ബീഫ് വിഷയമാക്കി കേരളത്തിലെ മാധ്യമങ്ങൾക്കു ചർച്ച ചെയ്യാം. അതും മലയാള മാധ്യമങ്ങളുടെ അവകാശം!.കേരളത്തിൽ ദളിത് പീഡനങ്ങളും മറ്റും നടക്കുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾക്കു അത് കണ്ടില്ല എന്ന് നടിക്കാം.അതും മാധ്യമങ്ങളുടെ അവകാശം!.
 
കോയമ്പത്തൂരിൽ ഫാറൂഖ് എന്ന യുവാവിനെ മതഭ്രാന്തന്മാർ കൊന്നപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ അനങ്ങിയില്ല. കൽബുർഗിയുടെ കാര്യം മാത്രം മലയാള മാധ്യമങ്ങൾ അറിഞ്ഞു.കഴിഞ്ഞ ദിവസം തസ്ലിമ നാസറിന് എന്ന ലോകപ്രശസ്ത എഴുത്തുകാരി മത തീവ്രവാദികളുടെ ഭീഷണികരണം അജന്ത എല്ലോറ ഗുഹകൾ സന്ദർശിക്കാൻ കഴിയാതെ മടങ്ങി പോകേണ്ടി വന്നു. അതും മലയാള മാധ്യമങ്ങൾക്കു വിഷയമല്ല.നിങ്ങൾ കേരളത്തിലെ CITU മാധ്യമങ്ങൾക്കുള്ള അതെ അവകാശം തന്നെയാണ് ദേശീയ മാധ്യമങ്ങൾക്കുമുള്ളതു. ദേശീയ മാധ്യമങ്ങൾ ഏതൊക്കെ വാർത്തകൾ റിപ്പോർട്ട് ചെയ്യണം, എന്ത് ചർച്ച ചെയ്യണം എന്നത് സഖാവ് ഷാനി പ്രഭാകർ തീരുമാനിക്കേണ്ട. കൈരളി ചാനലിനും, റിപ്പോർട്ടർ ചാനലിനും സിപിഎം ന്റെ വായായി എന്തും പ്രചരിപ്പിക്കാം. അതിലൊന്നും സഖാവ് ഷാനി അധാർമികത കാണുന്നില്ല.
 
ഇന്നലെ വരെ സിപിഎം ന്റെ വയായിരുന്ന NDTV എന്ന ദേശീയ മാധ്യമവും കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ചർച്ചകൾ നടത്തിയപ്പോൾ ബിജെപി അനുകൂലമായി!ബിജെപി അംഗങ്ങൾ പാർലമെന്റിൽ കള്ളം പറയുന്നു എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? കള്ളമാണ് പറഞ്ഞതെങ്കിൽ ഏതൊരംഗത്തിനും അവകാശ ലംഘന നോട്ടീസ് കൊടുക്കാവുന്നതാണെന്ന് 7th ക്ലാസ്സിലെ പാഠപുസ്തകത്തിൽ പഠിച്ചത് മറന്നുപോയോ? എന്തെ ഇതുവരെ ആരും അവകാശലംഘനത്തിനു നോട്ടീസ് നൽകിയില്ല?
 
ബിജെപി അസത്യം പ്രചരിപ്പിക്കുന്നു എന്നാണ് സഖാവ് ഷാനിയുടെ മറ്റൊരു പരാതി. പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നവർ, ന്യൂനപക്ഷക്കാരെ തല്ലികൊല്ലുന്നവർ വലിയ അഹിംസ കാണിക്കുന്നു എന്നാണ് ബിജെപി യെ കുറിച്ച് ഷാനി സഖാവ് പറയുന്നത്. ആൾക്കൂട്ട കൊലയെ ആരും അപലപിച്ചിട്ടില്ല എന്നൊക്കെ തട്ടിവിട്ടു. സഖാവ് ഷാനി ഒരു കാര്യം ഓർക്കണം, നിങ്ങൾ എത്ര നുണകൾ പറഞ്ഞാലും ഇന്നത്തെകാലത്തു നില നിൽക്കില്ല. ഇന്ത്യൻ പ്രധാന മന്ത്രി ആൾക്കൂട്ട കൊലയെ അപലപിച്ചതും അതിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാങ്ങളോട് ആവശ്യപ്പെട്ടതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ ഈ നുണകൾ അടിച്ചുവിടുന്നത്.
 
മാവോയിസ്റ്റുകൾ നടത്തുന്ന കൂട്ടക്കൊലയുടെ പേരിൽ ആരെങ്കിലും സിപിഎം നെ കുറ്റം പറഞ്ഞിട്ടുണ്ടോ? ന്യൂനപക്ഷ സമുദായത്തിന് നേരെ ഒരാക്രമണം നടന്നാൽ ആ ആക്രമണം നടത്തിയ ആളുകൾ ഹിന്ദു സമുദായം ആണെങ്കിൽ അത് ബിജെപി നടത്തിയ അക്രമമായി എങ്ങനെയാണ് കരുതുന്നത്? ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം ബിജെപിക്കാരാണോ?നരേന്ദ്ര മോഡി അധികാരമേറ്റ ശേഷമാണോ ഷാനി ഇന്ത്യയിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുള്ളത്? 1947 മുതൽ 2014 വരെ ഇന്ത്യ മഹാരാജ്യത്തു കലാപങ്ങൾ ഒന്നും ഉണ്ടായിട്ടില്ലേ? വലിയ മതേതരത്വം വിളമ്പുന്ന ലാലുപ്രസാദ് യാദവിനെപ്പോലുള്ള ആളുകളൊക്കെ വർഗീയ കലാപങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഇന്ത്യയിലെ ജനം കണ്ടതാണ്.
 
സിഖ് കൂട്ടക്കൊലയും, ആയിരക്കണക്കിന് വർഗീയ കലാപങ്ങളും, എന്തിനു കേരളത്തിൽ നടന്നിട്ടുള്ള പൂന്തുറ കലാപവും ഒക്കെ നരേന്ദ്ര മോഡി വന്നതിനു ശേഷമാണോ ഉണ്ടായത്?വർഗീയ ദ്രുവീകരണം നടത്തിയാണ് ബിജെപി അധികാരത്തിൽ വന്നത് എന്ന് ആരോപിക്കുന്ന ഷാനി ഒരു കാര്യം മനസിലാക്കണം. അങ്ങനെയായിരുന്നെകിൽ 1990 കളിൽ അദ്വാനി രഥയാത്ര നടത്തിയത് മുതൽ ബിജെപി ഇന്ത്യ മഹാരാജ്യം ഭരിച്ചേനെ. നരേന്ദ്ര മോഡി പാർലമെന്റിന്റെ ഓട് പൊളിച്ചു വന്നതല്ല. ഇന്ത്യയിലെ ജനം തിരഞ്ഞെടുത്തതാണ്. 33% പേരല്ലേ ബിജെപി ക്കു വോട്ട് ചെയ്തു എന്ന് ഷാനി പറയുമ്പോൾ തിരിച്ചു ചോദിക്കട്ടെ 99% ജനങ്ങളും തള്ളിക്കളഞ്ഞ പാർട്ടിക്കുവേണ്ടിയായാണ് ഷാനി മുട്ടിലിഴയുന്നതു. ഇന്ത്യയിൽ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് സ്വാതന്ത്ര്യാനതാരം 50% വോട്ട് ഒരു തിരഞ്ഞെടുപ്പിൽ കിട്ടിയിട്ടുള്ളത്?
 
കേരളത്തിലെ അക്രമങ്ങളെ പെരുപ്പിച്ചു കാട്ടുന്നു എന്ന് ഷാനി പറയുന്നതിന്റെ കണക്കു ഉത്തർ പ്രദേശിലെ കുറ്റകൃത്യങ്ങളുടെ കണക്കുമായാണ് താരതമ്യം ചെയ്യുന്നത്. 22 കോടി ജനതയും 75 ജില്ലകളുമുള്ള ഉത്തർ പ്രദേശിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കേരളത്തിലേക്കാൾ കൂടുതലാണെന്നു അടിച്ചു വിടുമ്പോൾ ഒന്നോർക്കണം കേരളത്തിലെ ജനസംഘ്യ വെറും മൂന്നര കോടി മാത്രമാണെന്ന്.
കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ RSS മുറവിളികൂട്ടുന്നു. രാജ്യം അപകടത്തിലേക്ക്, ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു എന്നൊക്കെ താങ്ങുന്നത് കണ്ടു. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി നരേന്ദ്ര മോദിയല്ല. കേരളത്തിലേതുൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പല കാര്യങ്ങൾ ചൂണ്ടികാണിച്ചു പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കാര്യവും 8th ക്ലാസ്സിലെ പാഠപുസ്തകത്തിൽ വായിക്കാൻ സാധിക്കും.
 
രാഷ്ട്രപതി ഭരണം എന്നത് ഇന്ത്യൻ ഭരണഘടനയിൽ തന്നെ പറയുന്ന കാര്യമാണ്. അംബേദ്ക്കറാണ് അതിന്റെയും ശില്പി. അത് നരേന്ദ്ര മോഡി എന്ന ഭരണാധികാരി സൃഷ്ടിച്ചതല്ല. അതുകൊണ്ടു ഭരണഘടനയെ കൂട്ടുപിടിച്ചു കള്ളം പറയാൻ ശ്രമിക്കേണ്ട.ദളിതരും ന്യൂനപക്ഷങ്ങളും ഭീതിയിൽ, ജനാധിപത്യത്തിന്റെ ദുർവിധി എന്നൊക്കെ പുലമ്പുന്നത് കണ്ടു. ഈ ദളിതരും ന്യൂനപക്ഷങ്ങളുടെയും അവസ്ഥ സ്വാതന്ത്ര്യം നേടി 67 കൊല്ലത്തിനുശേഷവും മാറിയിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വവും നരേന്ദ്ര മോദിക്കാനോ? ദളിതൻ എന്നും ദളിതനായും ന്യൂനപക്ഷക്കാരൻ എന്നും അടിച്ചമർത്തപ്പെട്ടവനായും കഴിയേണ്ടത് ഇന്ത്യ രാജ്യം ഇത്രയും കാലം ഭരിച്ചു മുടിച്ചവരുടെ ആവശ്യമായിരുന്നു. ഇപ്പോൾ നിങ്ങളെപോലുള്ളവരുടെയും. ജനത്തെ ദളിതരായും ന്യൂനപക്ഷങ്ങളായും വിഭജിച്ചു തമ്മിലടിപ്പിച്ചു അവരെ എന്നും താഴെത്തട്ടിൽ നിലനിർത്തുക എന്ന തന്ത്രം ഇനിയും വിലപ്പോകില്ല സഖാവെ.
 
ഇഫ്താർ വിരുന്നു സംഘടിപ്പിക്കുക അല്ലാതെ നിങ്ങൾ എന്താണ് മുസ്ലിങ്ങൾക്ക് ഇത്രയുംകാലം ചെയ്തത് എന്ന് ഒരു മുസ്ലിം മൗലവി ദേശീയ ചാനൽ ചർച്ചക്കിടെ സിപിഎം നേതാവിനോട് ചോദിച്ചപ്പോൾ നേതാവിന്റെ ഫ്യൂസ് പോയത് രാജ്യം കണ്ടതാണ്.പ്രധാനമന്ത്രിയുടെ സ്വന്തക്കാരൻ ഇന്ത്യൻ രാഷ്ട്രപതിയായി പോലും. ബിജെപി രാജ്യം ഭരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ സ്വന്തക്കാരനെ അല്ലാതെ ക്ലച് ഊരിയുടെ കുഞ്ഞമ്മയുടെ മകനെ രാഷ്ട്രപതിയാക്കുമോ? ഇന്ത്യയിൽ ഇന്നുവരെയുണ്ടാ രാഷ്ട്രപതിമാരിൽ ആരും രാഷ്ട്രീയക്കാരായിരുന്നില്ലല്ലോ അല്ലെ?
രാഷ്ട്രപതി തിരഞ്ഞെടുപ്പിലും, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ കക്ഷികൾ പോലും ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തെങ്കിൽ അവർക്കു ബിജെപി സർക്കാരിനോടുള്ള വിശ്വാസ്യതയാണ് തെളിയിക്കുന്നത്.
 
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് 15 കോടി രൂപ അമിത് ഷാ വാഗ്ദാനം ചെയ്തു എന്നാണ് സഖാവ് ഷാനി മാലോകരെ അറിയിച്ചത്.
എവിടുന്നുകിട്ടി ഈ വെളിപാട്? ഇനി അമിത് ഷാ 15 കോടി രൂപ വാഗ്ദാനം ചെയ്തു എന്നുതന്നെ ഇരിക്കട്ടെ, കോടികൾ കൊടുത്താൽ മറിയുന്നവരാണ് കോൺഗ്രെസ് നേതാക്കൾ എന്നതിൽ ഷാനി സഖാവ് അധാർമികത ഒന്നും കാണുന്നില്ലേ?
കേന്ദ്ര സർക്കാർ ആദായ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുന്നു, കർണാടക കോൺഗ്രസ് മന്ത്രിയുടെയും, “മതേതരനായ” ലാലു പ്രസാദ് യാദവിന്റെയും വീടുകളിലെ റെയ്ഡ് അതിനു ഉദ്ദാഹരണമാണ് എന്നാണ് സഖാവിന്റെ ആരോപണം. വെറും കര്ഷകനായിരുന്ന കര്ണകയിലെ ആ മന്ത്രി ഇന്ന് എങ്ങനാ 500 കോടി രൂപയുടെ ആസ്തി നേടിയത്? റെയ്ഡിൽ കണ്ടെത്തിയ കോടികളെക്കുറിച്ചും സഖാവിനു കുണ്ഠിതം ഒന്നും ഇല്ലേ?.
 
ആരാ ഈ ലാലു പ്രസാദ് യാദവ്? അഴിമതികേസിൽ കോടതി ശിക്ഷിച്ച അവതാരം. അയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് ഷാനി സഖാവിനു പിടിച്ചില്ല.
ബിഹാറിലെ ജനാധിപത്യത്തെ ബിജെപി അട്ടിമറിച്ചു എന്ന് പറയുന്ന ഷാനി സഖാവ് ഒന്നോർക്കണം അഴിമതികേസിൽ കോടതി ശിക്ഷിച്ച ലാലുപ്രസാദ് യാദവ് എന്ന ക്രിമിനൽ നയിച്ച സഖ്യം ബിഹാർ ഭരിച്ചപ്പോൾ സഖാവിന്റെ ധാർമിക ചേതോവികാരം എവിടെപോയിരുന്നു?ഇനി ഏറ്റവും മാസ്മരിക ഐറ്റം. രാഹുൽ ഗാന്ധിയെ ബിജെപിക്കാർ ആക്രമിച്ചു. സീതാറാം യെച്ചൂരിയെ “ക്രൂരമായി ആക്രമിച്ചു “. നോട്ട് ദി പോയിന്റ് ക്രൂരമായി ആക്രമിച്ചു….രാഹുൽ ഗാന്ധിയെ ആക്രമിച്ച ബിജെപി ക്കാരനെ കയ്യിൽ കിട്ടിയാൽ ആദ്യം അടിക്കുക അമിത് ഷാ ആയിരിക്കും എന്ന് തീർച്ച. രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും സംഭവിച്ചു രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നാൽ ഏറ്റവും ബാധിക്കുക ബിജെപി യുടെ വളർച്ചയെ ആയിരിക്കുമെന്ന് ഷാ ക്കറിയാം.
 
യെച്ചൂരിയെ ക്രൂരമായി ആക്രമിച്ചു എന്നൊക്കെ പറയാൻ മാത്രം അത്രയ്ക്ക് തരം താണോ നിങ്ങൾ? ആ സംഭവത്തിന് ശേഷം യെച്ചൂരി തന്നെ വാർത്ത സമ്മേളനം നടത്തി പറഞ്ഞതാണ് തന്നെ ആരും ഉപദ്രവിച്ചിട്ടില്ല എന്ന്. മൂത്ത അന്തം കമ്മി റിപ്പോർട്ടർ പ്രശാന്ത് കുരുവംശവും അത് ശരിവെച്ചതാണ്.
ഇതിൽ പറഞ്ഞിട്ടുള്ള കള്ളത്തരണങ്ങൾക്കും, തെറ്റിദ്ധരിപ്പിക്കലിനുമെതിരെ പരാതിനൽകിയാൽ സഖാവും, സഖാവിന്റെ ചാനലും കുടുങ്ങുമെന്ന് തീർച്ച. പക്ഷെ അങ്ങനെ ആരും ചെയ്യരുത് എന്നാണ് എന്റെ അഭ്യർത്ഥന. കാരണം ഒരു മാധ്യമ പ്രവർത്തക എങ്ങനെയായിരിക്കരുത് എന്ന് മാധ്യമ വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുക്കാൻ ഏറ്റവും നല്ല ഉദാഹരണമാണ് ഷാനി പ്രഭാകർ.
കൂടുതൽ ഒന്നും പറയുന്നില്ല.
 
ഇനിയും പറഞ്ഞാൽ സംഘ്പരിവാറുകാർ എന്നെ തെറിവിളിക്കുന്നെ എന്നും പറഞ്ഞു കരഞ്ഞുകൂവും. അതുകൊണ്ടു തല്ക്കാലം നിര്ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button