കൊച്ചി: ദിലീപിന് സുരക്ഷാഭീഷണിയെന്ന് രഹസ്യ റിപ്പോര്‍ട്ട്. ദിലീപ് പുറത്തിറങ്ങിയാല്‍ മലയാള സിനിമയുടെ ഹവാല ഇടപാട് വെളിച്ചത്താകുമെന്ന് ഭയന്ന് ദിലീപിനെ വകവരുത്താന്‍ പദ്ധതിയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മാത്രമല്ല, മലയാള സിനിമയെ നിയന്ത്രിക്കുന്ന ദാവുദ് ഇബ്രാഹിമും ഡി കമ്പനിയുമാണെന്നാണ് സൂചന. ദാവൂദിന്റെ ബിനാമി ഗുല്‍ഷനാണ് മലയാള സിനിമയിലെ കള്ളപ്പണത്തിന്റെ പ്രധാന പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഗുല്‍ഷന്റെ ഇടപെടലുകളുടെ തെളിവും കിട്ടി. ഈ സാഹചര്യത്തില്‍ പൊലീസ് ചില മുന്‍കരുതലുകള്‍ എടുത്തു. അതുകൊണ്ടാണ് ദിലീപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കോടതിയെ പൊലീസ് അറിയിച്ചതും.
ദിലീപ് ജയിലില്‍ ആണെങ്കിലും കോടതിയില്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. ആ സാഹചര്യം ദുരൂഹമായ ഒരു ആക്രമണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. അധോലോകവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ദിലീപ് ജീവനോടെ ഇരിക്കാന്‍ താല്പര്യമില്ലെന്ന് പൊലീസ് തിരിച്ചറിയുന്നു. ദിലീപിന് എല്ലാം നഷ്ടമായി. അതുകൊണ്ട് തന്നെ എല്ലാം ദിലീപ് തുറന്നു പറയുമോ എന്ന ഭയം ചിലര്‍ക്കുണ്ട്.
സിനിമയിലെ സാമ്പത്തിക ഇടപാടുകള്‍ ദിലീപ് ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല. എന്നാല്‍ പറയുമോ എന്ന ഭയം സിനിമയിലെ അധോലോകക്കാര്‍ക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് ജാമ്യത്തിന് പോലും ദിലീപ് കരുതലോടെ ശ്രമിക്കുന്നതെന്നാണ് സൂചന. ദിലീപിന്റെ ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ട്. ചില സുഹൃത്തുക്കള്‍ ജയിലില്‍ തന്നെ തുടരാന്‍ ദിലീപിനെ ഉപദേശിക്കുന്നതായാണ് വിവരം.
മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളില്‍ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടല്‍ സജീവമാണ്.
ദാവൂദിന്റെ വിശ്വസ്തനാണ് ഗുല്‍ഷന്‍. ഗുല്‍ഷനാണ് ദുബായിലിരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങള്‍ക്കും പറഞ്ഞുറപ്പിക്കുന്നതില്‍ നാമമാത്ര തുകയാണ് കേരളത്തില്‍ കൊടുക്കുക. ബാക്കി തുക ഇടപാട് നടത്തുന്നത് ഗുല്‍ഷനാണെന്നാണ് കണ്ടെത്തല്‍.
ദിലീപടക്കമുള്ള ചില താരങ്ങള്‍ ആറേഴുവര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാര്‍ഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകള്‍ നിര്‍മ്മിച്ച ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍മ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കുന്നുണ്ട്. ഇവര്‍ ദിലീപിനെ ചോദ്യം ചെയ്താല്‍ കള്ളി പൊളിയും. അതുകൊണ്ടാണ് ദിലീപിനെ വകവരുത്താനുള്ള നീക്കം.
മലയാളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താന്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. താരസംഘടനയടക്കം മൂന്നാലുവര്‍ഷമായി സിനിമാരംഗത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലാണ്.
Post Your Comments