ഗുഡ്ഗാവ്: ട്രംപിന് സമ്മാനിക്കാൻ രാഖി ഒരുക്കി ഹരിയാനയിലെ വിദൂര ഗ്രാമമായ മറോറയിലെ സ്ത്രീകളും പെൺകുട്ടികളും. 1000 രാഖികളാണ് ഇവർ ട്രംപിന് അയച്ച് കൊടുക്കുന്നത്. ഇന്ത്യക്കും അമേരിക്കക്കുമിടയിലെ സൗഹൃദം ശക്തമാക്കാനാണ് രാഖി അയക്കുന്നതെന്ന് സന്നദ്ധസംഘടനയായ ‘സുലഭ് ഇൻറർനാഷനൽ സോഷ്യൽ സർവിസ് ഒാർഗനൈസേഷൻ’ പ്രസിഡൻറ് ബിന്ദേശ്വർ പഥക് പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷ മേഖലയായ മേവാത്തിലാണ് മറോറ ഗ്രാമം. കടുത്ത ദാരിദ്ര്യം അടയാളപ്പെടുത്തിയ ഗ്രാമത്തിന് ട്രംപിന്റെ പേര് നൽകാനുള്ള നീക്കം ജില്ലാ ഭരണകൂടം നേരത്തെ തടഞ്ഞിരുന്നു. രക്ഷാബന്ധൻ ദിനമായ തിങ്കളാഴ്ച ട്രംപിന് ലഭിക്കുംവിധം 1000 രാഖികൾ കഴിഞ്ഞദിവസം അയച്ചു കൊടുത്തിട്ടുണ്ട്. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും 500 രാഖികൾ അയച്ചു കൊടുത്തിട്ടുണ്ട്. ഇരു നേതാക്കൾക്കും ഗ്രാമം സന്ദർശിക്കാൻ ക്ഷണം പ്രത്യേകമായി അയക്കാനും നാട്ടുകാർ മറന്നില്ല.
Post Your Comments