
ഡല്‍ഹി : ഡല്‍ഹിയില്‍ മനുഷ്യ ശരീരം വെട്ടി നുറുക്കി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തി .ഡല്‍ഹിയിലെ നജാഫ്ഗഢിലാണ് മൃതദേഹം യാത്രാ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ശുചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ആള്‍താമസമില്ലാത്ത വിജനമായ പ്രദേശത്ത് മൃതദേഹം ആദ്യമായി കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഏകദേശം 35 വയസിനടത്തു പ്രായം തോന്നിക്കും. മൃതശരീരത്തിന്റെ കയ്യില്‍ ഓം ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. ഇതു അന്വേഷണത്തെ സഹായിക്കുമെന്നു പോലീസ് പറയുന്നു. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൈ-കാലുകളും ശരീരത്തിന്റെ പലഭാഗങ്ങളും കഷ്ണങ്ങളാക്കിയ നിലയിലാണെന്നു പോലീസ് പറഞ്ഞു. പ്രഥമിക പരിശേധനയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം ലഭിച്ച ബാഗുകളുടെ സമീപ പ്രദേശത്തു നിന്ന് രക്തപാടുകളോ കൊലപാതകം നടന്നതിന്റെ സൂചനകളോ പോലീസിന് ലഭിച്ചിട്ടില്ല. മറ്റെവിടെയെങ്കിലും വച്ച് കൃത്യം നടത്തിയതിനു ശേഷം മൃതശരീരം ഇവിടെ ഉപേക്ഷിച്ചതാകുമെന്നാണ് പോലീസിന്റെ നിഗമനം.
Post Your Comments