തിരുവനന്തപുരം: അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് സിപിഎമ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജെയ്റ്റ്‌ലിയുടെ സന്ദര്‍ശം രാഷ്ട്രീയ പക്ഷപാതമെന്ന് കോടിയേരി ആരോപിക്കുന്നു. ബിജെപി പ്രവര്‍ത്തകന്റെ വീടും പരിക്കേറ്റ ബിജെപിക്കാരെയും സന്ദര്‍ശിച്ചു. എന്നാല്‍, രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല.
ദിവസങ്ങള്‍ക്കുമുന്‍പ് മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാന്‍ സമയമില്ലായിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സൈനികന്റെ കുടുംബത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നും കോടിയേരി പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം ഒരു ഡസനിലേറെ കേരളീയരായ സൈനികര്‍ രക്ഷസാക്ഷികളായിട്ടുണ്ട്. അവരുടെയൊന്നും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ജെയ്റ്റ്‌ലി സമയം കണ്ടെത്തിയില്ല. രാഷ്ട്രീയ പ്രചരണമാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും കോടിയേരി പറയുന്നു.
Post Your Comments