Latest NewsCinemaMovie SongsEntertainmentMovie Gossips

തന്റെ പ്രണയത്തെക്കുറിച്ച് കനി

സഹ വേഷങ്ങളില്‍ തിളങ്ങുന്ന നടിയും മോഡലുമായ കനി കുസൃതി തന്റെ പ്രണയം വെളിപ്പെടുത്തുന്നു. താനും സിനിമ പ്രവര്‍ത്തകന്‍ ആനന്ദും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നു കനി പറയുന്നു. വിവാഹം കഴിക്കുന്നതിനെ കുറിച്ച്‌ ഇതുവരെ ആലോചിച്ചില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചവരല്ല അതുകൊണ്ട് അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പിന്നെ യാത്രകളൊക്കെ ചെയ്യുമ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം വന്നേക്കാം. ഒരു കുട്ടിയൊക്കെയാകുന്ന സമയത്തു വേണമെന്നു തോന്നിയല്‍ അപ്പോള്‍ ചെയ്യാം എന്നും കനി പറയുന്നു.

ഒരാളുടെ വ്യക്തിപരവും തൊഴില്‍പരവുമൊക്കെയായ കാര്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കു താന്‍ മറുപടി പറയേണ്ട കാര്യമില്ല എന്നായിരുന്നു ഫോട്ടോഷൂട്ട് വിവാദത്തേക്കുറിച്ചു കനി പറഞ്ഞത്. എന്റെ മുഖം പോലെ തന്നെയാണു മറ്റു ശരീരഭാഗങ്ങളും അതൊക്കെ ഫോട്ടോയാക്കി പോസ്റ്റ് ചെയ്യുന്നതില്‍ ഞാന്‍ എന്തിനു നാണിക്കണം എന്നും കനി ചോദിക്കുന്നു. ”ചില സിനിമകള്‍ക്ക് വേണ്ടി ഞാന്‍ ന്യൂഡായിട്ടുണ്ട്. അത് എന്റെ ജോലിയാണ്. അഭിപ്രായം പറയാന്‍ കാണുന്നവര്‍ക്ക് സ്വതന്ത്ര്യം ഉണ്ട് എന്നും എന്നാല്‍ അത് ഒരിക്കലും അവളുടെ വസ്ത്രം കുറഞ്ഞു പോയി എന്ന തരത്തിലാകരുത്” എന്നും കനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button