തൃശൂർ: തൃശൂരിലെ ഓട്ടോ ഡ്രൈവര്‍ എം.എസ്. ബാലസുബ്രഹ്മണ്യന് ഡോക്ടറേറ്റ് ബിരുദം. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് കേരളത്തില്‍ നിന്നുള്ള സംഘം നോമിനേറ്റ് ചെയ്തതിനെതുടര്‍ന്ന് ഇന്തോനേഷ്യയിലെ ബാലിദ്വീപില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികളാണ് ബാലസുബ്രഹ്മണ്യന് ബിരുദം നല്‍കിയത്.
സാമൂഹിക സേവനം, അനീതിക്കെതിരെയുള്ള പ്രവര്‍ത്തനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ബാലസുബ്രഹ്മണ്യന് ഡോക്ടറേറ്റ് ബിരുദം നേടിക്കൊടുത്തത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 30 രാജ്യങ്ങളില്‍നിന്നുള്ള വ്യക്തികളെയാണ് ഇക്കുറി യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.
Post Your Comments