Latest NewsNewsInternational

ഹിറ്റ്‌ലര്‍ സല്യൂട്ട്: ടൂറിസ്റ്റുകള്‍ ബര്‍ലിനില്‍ പിടിയില്‍

ബര്‍ലിൻ: ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഹിറ്റ്‌ലര്‍ സല്യൂട്ട് അനുകരിച്ച് ഫോട്ടോ എടുത്ത സഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ചൈനീസ് സഞ്ചാരികളെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് നിരോധിച്ചിട്ടുള്ള ഹിറ്റ്‌ലര്‍ സല്യൂട്ട് ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ അനുകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്ത രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹിറ്റ്‌ലര്‍ സല്യൂട്ട് ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് നടത്താറുള്ളത്. ചൈനീസ് വിനോദ സഞ്ചാരികളെ ഈ സംശയത്തിന്റെ പേരിലാണ് പിടികൂടിയതെന്നു പോലീസ് വക്താവ് അറിയിച്ചു.

ഭരണഘടനാ വിരുദ്ധമായി ചിഹ്നങ്ങള്‍ ചിഹ്നങ്ങള്‍ കാണിക്കുന്നതിന് മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ജര്‍മനിയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ. ചോദ്യം ചെയ്തശേഷം 500 യൂറോ വീതം ജാമ്യതുക ഇടാക്കി വിട്ടയച്ചതായും വക്താവ് പറഞ്ഞു. ഇവര്‍ അന്വേഷണം നടക്കുന്ന സമയത്ത് സ്വന്തം രാജ്യത്തേയ്ക്കു മടങ്ങുകയാണെങ്കില്‍ ജാമ്യത്തിനായി ഇവര്‍ നല്‍കിയ തുക പിഴയായി ഇടാനാണ് സാധ്യതെന്ന് പോലീസ് വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button