ചെന്നൈ: പ്രതിഷേധ പ്രകടനം നടത്തിയ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയെയും പാർട്ടിയുടെ നിരവധി വനിതാ വിഭാഗം നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വള്ളുവർ കോട്ടത്താണ് സംഭവം നടന്നത്. അനുമതിയില്ലാതെ ബിജെപി പ്രതിഷേധം നടത്തിയതിനാലാണ് നേതാക്കന്മാരെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ അറിയിച്ചു.
തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളായ നമിത, ഖുശ്ബു സുന്ദർ, ഗൗതമി, ഗായത്രി രഘുറാം എന്നിവരെക്കുറിച്ചുള്ള ഡിഎംകെ വക്താവ് സൈദായി സാദിഖിന്റെ വിവാദ പരാമർശത്തിനെതിരെയാണ് ബിജെപി പ്രതിഷേധിച്ചത്.
‘നിങ്ങളെ കുറിച്ച് എന്താണ് വിചാരിക്കുന്നത്? എന്റെ സഹോദരൻ ഇളയ അരുണ, ഖുശ്ബു ഡിഎംകെയിൽ ആയിരുന്നപ്പോൾ അവളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമോ?അദ്ദേഹം ഖുശ്ബുവിനെ മീറ്റിംഗുകൾക്കായി ആറ് തവണ കൊണ്ടുവന്നു. തമിഴ്നാട്ടിൽ താമര വിരിയുമെന്ന് ഖുശ്ബു പറയുന്നു. അമിത് ഷായുടെ തലയിൽ വീണ്ടും മുടി വളരുമെന്ന് ഞാൻ പറയുന്നു. എന്നാൽ തമിഴ്‌നാട്ടിൽ താമര വിരിയാനുള്ള സാധ്യതയില്ല,’ എന്നായിരുന്നു സാദിഖിന്റെ വിവാദ പരാമർശം.
Post Your Comments