Latest NewsNewsIndia

മുന്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഡിഎംകെ വിമതപക്ഷ നേതാവുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളിയിലെ വിമാനത്താവളത്തില്‍ വെച്ചാണ് ഒ പനീര്‍ശെല്‍വത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്.

വിമാനത്താവളത്തിന്റെ വിഐപി കവാടത്തിന് മുന്നിലായി കത്തിയും പിടിച്ചു നിന്നിരുന്ന യുവാവാണ് ആക്രമിയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ബലം പ്രയോഗിച്ച് അക്രമിയെ മാറ്റുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button