ന്യൂഡൽഹി: റെയിൽവേ ടിക്കറ്റിന് ആധാർ നിർബന്ധമാക്കില്ലന്ന് കേന്ദ്ര റെയിൽവേ സഹ മന്ത്രി രാജൻ ഗോഹെയ്ൻ രാജ്യസഭയിൽ ഉറപ്പ് നൽകി. പക്ഷെ കഴിഞ്ഞ ജനുവരി ഒന്ന് മുതൽ മുതിർന്ന പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കുന്നതിനും മറ്റും ആധാർ നിർബന്ധമാക്കുന്നതിനെ പറ്റി പരിശോധിക്കാവുന്നതാണെന്ന് മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
ബാങ്ക് തുടങ്ങുന്നതിനും നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ആധാർ നിർബന്ധമാക്കിയ പശ്ചാലത്തിലാണ് രാജ്യസഭയിൽ ഇത്തരത്തിലൊരു ചോദ്യം വന്നത്.
Post Your Comments