Latest NewsIndiaNews

സൗജന്യ ഗ്യാസ് കണക്ഷനുള്ള ആധാർ അപേക്ഷ തീയതി നീട്ടി

ന്യൂഡൽഹി : സൗജന്യമായി പാചകവാതകം കിട്ടേണ്ടവർ ആധാറിന് അപേക്ഷിക്കാനുള്ള തീയതി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെപ്റ്റംബർ 30 വരെ നീട്ടി. പ്രധാൻമന്ത്രി ഉജ്വല യോജന (പിഎംയുവൈ) അനുസരിച്ചു സൗജന്യ പാചകവാതക കണക്‌ഷൻ കിട്ടാനായി ആധാറിന് അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31 ആയിരുന്നു.

കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പിഎംയുവൈ പദ്ധതിയനുസരിച്ചു പാവപ്പെട്ട അഞ്ചുകോടി സ്ത്രീകൾക്കു സൗജന്യ കണക്‌ഷൻ നൽകുമെന്നു പ്രഖ്യാപിച്ചത്. ഇതുവരെ 2.6 കോടി കണക്‌ഷനുകളേ നൽകിയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് ആധാറില്ലാത്തവർക്ക് അതിന് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button