ന്യൂഡൽഹി: ഉജ്വല യോജന വഴി രാജ്യത്ത് ഈ മാസം 19 വരെ വിതരണം ചെയ്തത് 7.23 കോടി പാചകവാതക കണക്ഷനുകൾ. 2018-19 വര്‍ഷത്തില്‍ രാജ്യത്ത് മൊത്തം 3.62 കോടിയും, 2017-18 ല്‍ 1.56 കോടിയും, 2016-17 ല്‍ രണ്ട് കോടിയും കണക്ഷനുകളാണ് നല്‍കിയത്. വിതരണത്തിലും, കണക്ഷന്‍ നല്‍കിയത് വൈകിയതിലുമുള്‍പ്പെടെ 282 ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വിതരണക്കാര്‍ക്കെതിരെ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ധര്‍മ്മേന്ദ്ര പ്രധാന്‍ ലോകസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. കേരളത്തിൽ മാത്രം 2,12,381 കണക്ഷനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
പാവപ്പെട്ട കുടുംബങ്ങൾക്ക് സൌജന്യ പാചകവാതക കണക്ഷൻ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് ഉജ്വല യോജന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതി കൂടിയാണിത്.
Post Your Comments