KeralaLatest News

പാചകവാതക വില്‍പ്പന: ഏജന്‍സികള്‍ നടത്തുന്നത് വന്‍ തട്ടിപ്പ്

കല്‍പ്പറ്റ: പാചക വാതക വില്‍പ്പനയുടെ പേരില്‍ ഗ്യാസ് ഏജന്‍സികള്‍ നടത്തുന്നത് പകല്‍ക്കൊള്ള. വയനാട് ജില്ലയില്‍ പാചക വാതക ഏജന്‍സികള്‍ അമ്പത് രൂപ വരെ ഡെലിവറി ചാര്‍ജ്ജ് ഈടാക്കുന്നുണ്ടെന്നാണ് പരാതി. അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള സേവനങ്ങള്‍ക്ക് ഇത്തരം ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന നിയമവും കാറ്റില്‍ പറത്തിയ അവസ്ഥയാണ്.

ഗ്രാമീണ മേഖലകളിലാണ് ഏജന്‍സികള്‍ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ബില്‍ തുകയ്ക്ക് പുറമേ കൂടുതല്‍ നിരക്കുകള്‍ ഒന്നും ഈടാക്കാന്‍ കഴിയാത്തതിനാല്‍ പല ഏജന്‍സികളും ബില്‍ നല്‍കാന്‍ വിമുഖത കാണിക്കുന്നുണ്ട്. ഇതേ സമയം ബില്‍ നല്‍കി സര്‍വീസ് ചാര്‍ജ്ജെന്ന പേരില്‍ അമിത തുക ഈടാക്കി സാധാരണക്കാരെ പറ്റിക്കുന്നവരും കുറവല്ല. ഭൂരിഭാഗം ഏജന്‍സികളും പ്രതിദിനം 600 സിലിണ്ടറിനു മുകളിലാണ് വിതരണം ചെയ്യുന്നത്. ഇതിലലൂടെ ലക്ഷകണക്കിന് രൂപയാണ് ഇവര്‍ ജനങ്ങളെ പറ്റിച്ച് കൈക്കലാക്കുന്നത്.

ALSO READ:ഇന്ധന-പാചക വാതക വില വര്‍ധനവിനെതിരെ കോടിയേരി

ഏജന്‍സികളില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ തങ്ങള്‍ കൃത്യമായി ബില്‍ കൊടുത്തുവിടുന്നുണ്ടെന്ന വിവരമാണ് അറിയാന്‍ കഴിയുന്നത്. കൂടുതല്‍ പേരും പരാതി നല്‍കാന്‍ മിനക്കെടാറില്ല എന്നത് ഇവര്‍ക്ക് തട്ടിപ്പിനുള്ള വഴിയായി മാറുകയാണ്. കൂടാതെ ആദിവാസി വിഭാഗങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും സൗജന്യമായിലഭിച്ച ഗ്യാസ് കണക്ഷനിലും വ്യാപക അഴിമതി നടന്നിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്. ഇവരില്‍ നിന്ന് കണക്ഷനായി വലിയ തുക ഈടാക്കുന്നതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button