USALatest NewsNewsInternational

ജോലി ആവശ്യപ്പെട്ട് നാസയ്ക്ക് നാലാം ക്ലാസ്സുകാരന്റെ കത്ത്

നാസയുടെ പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴിവുണ്ടെന്ന ജോബ്‌ ഓഫര്‍ കണ്ട് ഒരു തൊഴിലന്വേഷകന്‍ കത്തയച്ചു. അതില്‍ എന്താണിത്ര പുതുമ എന്നായിരിക്കും. തൊഴിലന്വേഷകന്റെ പ്രായം അറിയുമ്പോഴാണ് സംഭവം രസകരമാകുന്നത്. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ജാക്ക് ഡേവിഡ്‌ ആണ് നാസയ്ക്ക് കത്തയച്ചത്.

‘പ്രിയപ്പെട്ട നാസ, എന്‍റെ പേര് ജാക്ക് ഡേവിഡ്‌, പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോലിയിലേക്ക് അപേക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഒമ്പത് വയസ്സ് കാണും. ഈ ജോലിക്ക് ഞാന്‍ അനുയോജ്യനാണെന്ന് കരുതുന്നു. എന്നെ കണ്ടാല്‍ അന്യഗ്രഹ ജീവിയെ പോലെയുണ്ടെന്ന് എന്റെ സഹോദരി പറയാറുണ്ട്. അതാണ്‌ ഞാന്‍ അപേക്ഷ അയക്കാന്‍ പ്രധാന കാരണം എന്നു തുടങ്ങി നീണ്ട ഒരു കത്താണ് ജാക്ക് നാസയ്ക്ക് അയച്ചത്.

ഗാര്‍ഡിയന്‍ ഓഫ് ദ ഗ്യാലക്‌സി എന്ന് സ്വയം അഭിസംബോധന ചെയ്താണ് ജാക്ക് കത്ത് അവസാനിപ്പിക്കുന്നത്. റെഡ്ഡിറ്റില്‍ പ്രസിദ്ധീകരിച്ച കത്ത് ഇതിനകം തന്നെ ആയിരങ്ങളാണ് കണ്ടത്. നിരവധി പേര്‍ കമന്റും നല്‍കിയിട്ടുണ്ട്.
ജാക്കിന്‍റെ പിതാവിന്റെ സുഹൃത്താണ് കത്ത് പോസ്റ്റ് ചെയ്തത്. ഈ കത്ത് വൈറലായതിന് പിന്നാലെ നാസ മറുപടി നല്‍കി, നിങ്ങള്‍ അപേക്ഷിച്ച ജോലി ഉത്തരവാദിത്വം ഏറിയതാണെന്നും, ഭാവിയില്‍ മികച്ച എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും ഞങ്ങള്‍ തേടുന്നു എന്നാണ് നാസ പറയുന്നത്. അതിനാല്‍ പഠിച്ച് ആ സ്ഥിതിയിലേക്ക് ജാക്ക് എത്തും എന്ന് നാസ മറുപടിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button