Latest NewsInternational

20 വര്‍ഷത്തിനു ശേഷം ഹിന്ദു മന്ത്രിയുമായി പാകിസ്ഥാന്‍ മന്ത്രി സഭ

ഇസ്‌ലാമാബാദ്: 20 വർഷങ്ങൾക്ക്​ ശേഷം പാകിസ്​താനിൽ ആദ്യമായി ഒരു ഹിന്ദു മന്ത്രി. ഹിന്ദുവായ ദർശൻ ലാലിനെയാണ് പുതിയ പ്രധാനമന്ത്രി ശാഹിദ്​ അബ്ബാസിയയുടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയരിക്കുന്നത്​. സിന്ധി​ലെ ഖോട്​ഡി ജില്ലയിലെ മിർപൂർ മതേലൊ പട്ടണത്തിൽ താമസിക്കുന്ന 65കാരനായ ദർശൻ ലാൽ ഡോക്​ടറാണ്​.

പി.എം.എൽഎൻ സ്​ഥാനാർഥിയായി ന്യൂനപക്ഷ സംവരണ സീറ്റിൽ നിന്ന്​ ദേശീയ അസംബ്ലിയിലേക്ക്​ രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. നാല്​ പാകിസ്​താൻ പ്രവിശ്യകൾക്കിടയിലെ പരസ്​പര ബന്ധങ്ങളുടെ സംഘാടന ചുമതലയാണ് ദർശൻ ലാലിനുള്ളത് . 47 അംഗ മന്ത്രിസഭയിൽ ഭൂരിഭാഗം അംഗങ്ങളും പഴയമുഖങ്ങൾ തന്നെയാണ്​. 28 കേന്ദ്രമന്ത്രിമാരും 18 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button