
നിത അംബാനി ഉപയോഗിക്കുന്നത് 315 കോടി രൂപയുടെ ഐഫോണ്‍ ആണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍മീഡിയകളിലും വിവിധ വെബ്‌സൈറ്റുകളിലും പ്രചരിച്ച വാര്‍ത്തയായിരുന്നു. വിദേശമാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഇതിനെല്ലാം സ്ഥിരീകരണവുമായി റിലയന്‍സ് ജിയോ ജനറല്‍ മാനേജര്‍ അനുജ ശര്‍മ രംഗത്തെത്തി. ഇത്രയും വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ അംബാനി കുടുംബത്തില്‍ ആരും തന്നെ ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിത അംബാനി ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്രയും വില കൂടിയ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെ താല്‍പര്യം എന്താണെന്ന് അറിയില്ലെന്നും അനുജ പറഞ്ഞു. പിന്നീട് മിക്ക മാധ്യമങ്ങളും വാര്‍ത്ത വ്യാജമാണെന്നും നല്‍കിയ വ്യാജ വാര്‍ത്തക്ക് തിരുത്ത് നല്‍കുകയും ചെയ്തു.
Post Your Comments