ഭോപ്പാൽ: ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്ക് പുതിയ ഡീസല്‍ എഞ്ചിനുകൾ ഒരുക്കുന്നു. രണ്ട് തരത്തിലുള്ള ഡീസല്‍ എന്‍ഞ്ചിനുകളാണ് ജനറല്‍ ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. രണ്ട് കാബുകളുള്ള 4500 ഹോഴ്സ് പവര്‍ ഡീസല്‍ എഞ്ചിനും 6000 ഹോഴ്സ് പവര്‍ ശേഷിയുള്ള എഞ്ചിനും ഉൾപ്പെടെ മൊത്തം ആയിരം എഞ്ചിനുകളാണ് നിർമിക്കുന്നത്.
ആദ്യഘട്ടമായി 40 എന്‍ഞ്ചിനുകള്‍ ജനറല്‍ ഇലക്ട്രിക്ക് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യും.ബാക്കി എന്‍ഞ്ചിനുകള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് തീരുമാനം. മൊത്തം 250 കോടി ഡോളറിന്റെ കരാറാണിത്. 4500 ഹോഴ്സ് പവറിലുള്ള 700 എഞ്ചിനുകളും 6000 ഹോഴ്സ് പവറിലുള്ള 300 എഞ്ചിനുകളുമാണ് ഇന്ത്യന്‍ റെയില്‍വേ ജനറല്‍ ഇലക്ട്രിക്കില്‍ നിന്ന് വാങ്ങുക.
Post Your Comments