ന്യൂഡല്‍ഹി : കേരളത്തിലെ സി പി എമ്മിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ആര്‍ എസ് എസ്. ആര്‍ എസ് എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സി പി എം പാര്‍ട്ടി ഗ്രാമത്തിന് നടുവിലുള്ള കനകമലയില്‍ നിന്ന് ഇതര സംസ്ഥാനക്കാരായ അഞ്ചു തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംഭവങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണം.
കണ്ണൂരില്‍ നിന്നാണ് ഐ എസ്സിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ സിപിഎം അക്രമം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും കൊലപാതകങ്ങളെ കുറിച്ച് ഹൈക്കോടതിയോ സുപ്രീംക്കോടതിയോ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് ലഭിച്ച തീവ്രവാദി ഗ്രൂപ്പുകളുടെ പിന്തുണ പരസ്യമായ രഹസ്യമാണെന്നുംകേരളത്തില്‍ കമ്മ്യൂണിസ്റ്റ് താലിബാനിസം നടപ്പാക്കുകയാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments