ന്യൂഡല്‍ഹി: കുവൈത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റിധിരാജ് കുമാറാണ് തന്റെ പുരസ്കാരത്തുക ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമത്തിനു നല്‍കിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സൈനിക ക്ഷേമ നിധിയിലേക്ക് 18000 രൂപ സംഭാവന നല്‍കിയത്. രാജ്യാന്തര പരീക്ഷയില്‍ നേടിയ സമ്മാനത്തുകയാണ് റിധിരാജ് സൈനിക ക്ഷേമനിധിയിലേക്കു നല്‍കിയത്.
ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ ഗവേഷണ കൗണ്‍സില്‍ (എസിഇആര്) നടത്തിയ രാജ്യാന്തര പരീക്ഷയിലാണ് റിധിരാജ് സമ്മാനത്തിന് അര്‍ഹനായത്. കുവൈത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയായ റിധിരാജിനെ പ്രധാനമന്ത്രി നര്രേന്ദമോദി അഭിനന്ദിച്ചു. അമ്മയ്ക്കൊപ്പം പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയ റിധിരാജ് പ്രധാനമന്ത്രിക്കു ചെക്ക് കൈമാറിയത്.
Post Your Comments