ഗുരുവായൂര്‍•ഗുരുവായൂരില്‍ വിവാഹം മുടങ്ങിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് സ്ഥലം എം.എല്‍.എ കെ.വി അബുദ്ല്‍ ഖാദര്‍. പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ല. ഇരു വീട്ടുകാരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് വിവാഹം മുടങ്ങുന്നതിന് ഇടയാക്കിയാതെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രനടയില്‍ താലികെട്ട് കഴിഞ്ഞയുടന്‍ താലി ഊരിനല്‍കി പെണ്‍കുട്ടി കാമുകനൊപ്പം പോയി എന്നായിരുന്നു വാര്‍ത്തകള്‍. ഇതിന് പിന്നാലെ പെണ്‍കുട്ടിയെയും കുടുംബത്തെയും ചിത്രങ്ങള്‍ അടക്കം പ്രചരിപ്പിച്ച് അധിക്ഷേപിച്ച് നിരവധിപേര്‍ സോഷ്യല്‍ മീഡിയയിലും ട്രോള്‍ ഗ്രൂപ്പുകളിലും രംഗത്തെത്തിയിരുന്നു. അതേസമയം, പെണ്‍കുട്ടിയെ പിന്തുണച്ചും ഒരു വിഭാഗം പേര്‍ രംഗത്ത് വന്നിരുന്നു.
വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടുകയും സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
പ്രണയത്തെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരെയും വരനെയും നേരത്തെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ പെണ്‍കുട്ടിയുടെ കാമുകന്‍ എന്നവകാശപ്പെട്ട് അഭിജിത്ത് എന്ന ഒരു യുവാവും രംഗത്തെത്തിയിരുന്നു.
Post Your Comments