കൊച്ചി: കൊച്ചി മെട്രോയിലെ യാത്രാനിരക്ക് ചിലവേറിയതാണെന്ന ആശങ്ക പങ്കുവെച്ച് സർവ്വേ ഫലം. ഡീവാളർ മാനേജ്മെന്റ് കൺസൾട്ടന്റ്സ് നടത്തിയ സർവ്വേയിലാണ് യാത്രാനിരക്ക് കൂടുതലാണെന്ന് 43 ശതമാനം യാത്രക്കാർ അഭിപ്രായപ്പെട്ടത്. ജോലി പഠന ആവശ്യങ്ങൾക്കായി മെട്രോ ഉപയോഗിക്കുന്നവർ 25 ശതമാനമാണ് എന്നാൽ ദിവസേന വേതനക്കാരായ യാത്രക്കാർ 3 ശതമാനമാണ്.
യാത്രാനിരക്ക് ന്യായമാണെന്ന് അഭിപ്രായപ്പെട്ട 53 ശതമാനം പേരിൽ ഏറെയും യാത്രാനുഭവം മനസ്സിലാക്കുന്നതിനും ഷോപ്പിംഗിനു വേണ്ടിയും മെട്രോയിൽ സഞ്ചരിച്ചവരാണ്. പ്രതിദിന യാത്രക്കായി കൂടുതൽ യാത്രക്കാർ മെട്രോ ഉപയോഗിക്കണമെങ്കിൽ യാത്ര നിരക്ക് കുറയ്ക്കണമെന്നും സീസൺ ടിക്കറ്റ് പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും യാത്രക്കാർ നിർദ്ദേശിച്ചു. ഹൈബി ഈഡൻ എംഎൽഎ യാണ് സർവ്വേ ഫലം പ്രകാശനം ചെയ്തത്. റിപ്പോർട്ട് ഉടൻ തന്നെ കെഎംആർഎൽ അധികൃതർക്ക് സമർപ്പിക്കുമെന്ന് ഡീവാളർ മാനേജ്മെന്റ് കൺസൾട്ടന്റ്സ് മാനേജിങ് ഡയറക്ടർ സുധീർ ബാബു അറിയിച്ചു.
Post Your Comments