ദുബായ്: ടോര്‍ച് ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീപടര്‍ന്ന് 38 ഓളം ഫ്ളാറ്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. 475 പേരെയാണ് ഇതിനോടകം ഫ്ളാറ്റുകളില്‍ നിന്ന് ഒഴിപ്പിച്ചത്. ദുബായ് മറീന റോഡ് പഴയസ്ഥിതിയിലേക്ക് വന്നതായി അധികൃതര്‍ പറയുന്നു.
ഹയര്‍ കമ്മിറ്റി ചെയര്മാന് ഷൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തം തീപിടിച്ചവരെ രക്ഷിക്കാനുള്ള എല്ലാ സഹായവും എത്തിച്ചിരുന്നു. ദുബായ് പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെ കഠിനമായ രക്ഷാപ്രവര്‍ത്തനവുമാണ് ആളുകളെ രക്ഷിക്കാന്‍ സഹായകമായതെന്ന് അധികൃതര്‍ പറയുന്നു. ഫ്ളാറ്റുകളില്‍ നിന്ന് ഒഴിപ്പിച്ച 475 പേരെ അടുത്തുള്ള ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments