KeralaLatest NewsNews

ദിലീപിന്റെ തീയറ്റര്‍ അടച്ചുപൂട്ടി

ചാലക്കുടിനടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് തീയറ്റര്‍ കോംപ്ലക്സ് അടച്ചുപൂട്ടി. ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി നഗരസഭയുടെതാണ് നടപടി. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെയാണ് ഡി-സിനിമാസ് തിയറ്റര്‍ സമുച്ചയത്തിന്‍റെ നിര്‍മ്മാണ അനുമതികള്‍ നല്‍കിയതെന്നും ഇതില്‍ ചട്ടലംഘനമുണ്ടെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നത്. ഇന്നലെ നടന്ന യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഐക്യകണ്ഠമായി തീരുമാനം എടുക്കുകയായിരുന്നു.

പോലീസ് സാന്നിദ്ധ്യത്തിലാണ് തീയറ്റര്‍ അടച്ചുപൂട്ടിയത്.ഡി സിനിമാസിന്‍റെ കൈവകാവകശാവും ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. തിയേറ്റര്‍ നിര്‍മിച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയില്‍ അല്ലെന്ന സര്‍വേ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ തിയേറ്റര്‍ അടച്ചുപൂട്ടാനുള്ള നഗരസഭ തീയറ്റര്‍ അടപ്പിക്കാന്‍ തീരുമാനമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button