ന്യൂഡല്‍ഹി: അര്‍ണാബ് ഗോസാമിക്കും റിപ്പബ്ലിക് ടിവിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ശശി തരൂര്‍ എംപി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ടിങ് പാടില്ലെന്ന വാദവുമായാണ് ശശി തരൂര്‍ കോടതിയെ സമീപിച്ചത്. അര്‍ണാബ് ഗോസാമിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. മിണ്ടാതിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയുടെ നടപടിയില്‍ ശശി തരൂര്‍ സന്തോഷം പ്രകടിപ്പിച്ചു. ഓഗസ്റ്റ് 16 നു ഇനി കേസിലെ വാദം കേള്‍ക്കും.
ചാനല്‍ റിപ്പോര്‍ട്ടുകളില്‍ ‘കൊല്ലപ്പെട്ട സുനന്ദ പുഷ്‌കര്‍’ എന്ന പരാമര്‍ശം അവസാനിപ്പിക്കണം. ഇതിനുള്ള നിര്‍ദേശം അര്‍ണാബ് ഗോസ്വാമിക്കും ചാനലിനും നല്‍കണമെന്നു തരൂരിന്റെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് കോടതിയോടെ ആവശ്യപ്പെട്ടു. പോലീസ് റിപ്പോര്‍ട്ടുകളും തെളിവുകളും ഉപയോഗിച്ചാണ് വാര്‍ത്ത തയാറാക്കുന്നതെന്ന് അര്‍ണാബ് ഗോസ്വാമിക്കു വേണ്ടി ഹാജരായ സന്ദീപ് സേത്തി വാദിച്ചു. റിപ്പോര്‍ട്ടുകളില്‍ തരൂരിനെ കൊലപാതകിയെന്നു പരാമര്‍ശിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തെറ്റായ വാര്‍ത്ത നല്‍കിയതാനാല്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം വേണമെന്നു ആവശ്യപ്പെട്ടാണ് തരൂര്‍ കോടതിയെ സമീപിച്ചത്.
Post Your Comments