KeralaLatest NewsIndiaNews

‘കേരളത്തെ കണ്ട് പഠിക്കണം’: യോഗി ആദിത്യനാഥിനോട് ശശി തരൂർ

നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍. കേരളത്തില്‍ നടക്കുന്നത് നല്ല ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തെ കണ്ട് പഠിക്കണം എന്നാണു തരൂർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന സ്ഥാനത്ത് ആയിരുന്നു യു.പിയുടെ സ്ഥാനം.

Also Read:‘അതിന് വിവരമില്ല, ഇതൊന്നും പറഞ്ഞുകൊടുക്കാൻ ബുദ്ധിയുള്ള ഒരുത്തനുമില്ലേ?’: മേയർ ആര്യക്കെതിരെ കെ. മുരളീധരൻ

‘യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയാണ് എങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും. അല്ലെങ്കില്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പുകുത്തും’, തരൂർ യു.പിയെ പരിഹസിച്ചുകൊണ്ടും കേരളത്തെ അഭിനന്ദിച്ചുകൊണ്ടും ട്വീറ്റ് ചെയ്തു. യുപിയെ കണ്ട് കേരളം പഠിക്കണമെന്ന് 2017 ല്‍ യോഗി പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വാർത്ത അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.തമിഴ്നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടത്തിയ സംസ്ഥാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button