ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ മരണം രജിസ്റ്റര്‍ ചെയ്യാനും കഴിയില്ല. ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ജമ്മു കശ്മീര്‍, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ഒഴികെ ബാക്കിയെല്ലായിടത്തും ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ പുതിയ നിയമം നടപ്പിലാകും.
മരിച്ചയാളുടെ ആധാര്‍ കൈവശമുണ്ടെങ്കിലേ അപേക്ഷിക്കുന്നവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കുന്നയാള്‍ തെറ്റായ വിവരം നല്‍കിയാല്‍ 2016-ലെ ആധാര്‍ ആക്ട്, 1969-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Post Your Comments