Latest NewsNewsInternational

ഒരു പെഗ് മദ്യത്തിനായി ചിലവാക്കേണ്ടി വന്നത് 6,36,000 രൂപ

1878ല്‍ നിര്‍മ്മിച്ച മദ്യം ഒരു പെഗ്ഗ് രുചിക്കാന്‍ ചൈനീസ് സ്വദേശിക്ക് ചിലവാക്കേണ്ടി വന്നത് 6,36,000 രൂപയാണ്. ബാര്‍ ജീവനക്കാരനാണ് ഈ സംഭവം പുറത്ത് പറഞ്ഞതെന്ന് ഇംഗ്ലീഷ് സൈറ്റായ ഡെയ്ലി മെയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മദ്യങ്ങളുടെ 2,500 വ്യത്യസ്ത ബ്രാന്‍ഡുകള്‍ ഈ ബാറിൽ സൂക്ഷിക്കുന്നുണ്ട്. നിധി പോലെ സൂക്ഷിക്കുന്ന ഈ മദ്യകുപ്പികൾക്ക് ഇതുവരെ ആവശ്യക്കാർ ഒന്നും വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകള്‍ ബാറില്‍ എത്തുകയും, അതില്‍ ഒരാള്‍ ഈ കളക്ഷനിലെ ഒരു ബ്രാന്‍ഡഡ് മദ്യം ആവശ്യപ്പെടുകയുമായിരുന്നു.

തന്‍റെ പിതാവ് കഴിഞ്ഞ 20 വര്‍ഷമായി ഈ ഹോട്ടല്‍ നടത്തുന്നുണ്ടെങ്കിലും ആരും 1878ലെ മദ്യം ആവശ്യപ്പെട്ട് വന്നിട്ടില്ലെന്നും ബാറിന്റെ ഇപ്പോഴത്തെ ഉടമ പറയുന്നു. തുടര്‍ന്ന് 6,36,000രൂപയാണ് ഈ ഒരു ഗ്ലാസ് മദ്യത്തിന്‍റെ വില എന്നു പറഞ്ഞപ്പോള്‍ ആവശ്യക്കാരനായ ചൈനീസ് സ്വദേശി പണം നൽകുകയായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button