ആലപ്പുഴ: ശ്രീനാരായണ ഗുരു രചിച്ച, നാം പാടി നടക്കുന്ന ‘ദൈവമേ കാത്തുക്കൊള്‍ക’എന്നു തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രാര്‍ത്ഥനാ ഗീതത്തെ അവഹേളിച്ചാണ് പുതിയ പുസ്തകം ഇറങ്ങിയിരിക്കുന്നത്. ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ച രവിചന്ദ്രന്റെ ‘വെളിച്ചപ്പാടിന്റെ ഭാര്യ’ എന്ന പുസ്തകത്തിലാണ് അന്ധവിശ്വാസത്തിലേക്ക് ജനത്തെ നയിക്കുന്ന മയക്കുപാട്ട് മാത്രമാണ് ഈ പ്രാര്‍ത്ഥന ഗാനം എന്ന് അവഹേളിച്ചിരിക്കുന്നത്.
കേരള നവോത്ഥാനത്തെ പാളം തെറ്റിച്ചത് ഗുരുവാണെന്നും വിമര്‍ശിക്കുന്നുണ്ട്. ആര്‍ത്തി മൂത്ത ഭക്തന്‍ സ്വന്തം കാര്യം നടത്തുന്നതിനായി എന്തും ചെയ്യും, ഇങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തുന്ന നിലവിളി മാത്രമാണ് ഗുരുവിന്റെ രചന എന്നും പുസ്തകത്തില്‍ പറയുന്നു. എല്ലാ വിശ്വാസികളും ഭൗതിക നേട്ടത്തിനായി ദിവസവും വിളിക്കുന്ന നിലവിളികള്‍ തന്നെയാണ് ദൈവദശകത്തിന്റെ അടിസ്ഥാനമെന്നും ഇതില്‍ വിമര്‍ശനമുണ്ട്. ഈ രീതിയിലുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്ക്‌സിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 1914 ല്‍ ശിവഗിരി മഠത്തിലെ അന്തേവാസികളായ കുട്ടികളുടെ ആവശ്യപ്രകാരം അവര്‍ക്ക് ചൊല്ലാനാണ് ‘ദൈവദശകം’ രചിച്ചത്. എട്ടക്ഷരം വീതമുള്ള പത്ത് ശ്ലോകങ്ങളില്‍ ആകെ 40 വരികളാണ് ഉള്ളത്.
Post Your Comments