ന്യൂഡല്‍ഹി: രാജ്യസഭയില്‍ ചരിത്രനേട്ടം കുറിച്ച് ബിജെപി. രാജ്യസഭയില്‍ ഏറ്റവും വലിയ പാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്റെ അപ്രമാധിത്വം അവസാനിപ്പിച്ച് ബിജെപി ഒന്നാമതെത്തി. 2018 വരെ കോൺഗ്രസിന് ഇപ്പോഴത്തെ നിലയിൽ വലിയ പാർട്ടിയായി രാജ്യസഭയിൽ തുടരാൻ സാധിക്കുമായിരുന്നു. എന്നാല്‍ ഈ വർഷം രണ്ട് അംഗങ്ങൾ മരിച്ചതോടെയാണ് കോൺഗ്രസിന്റെ അംഗബലം കുറഞ്ഞത്.65 വർഷങ്ങൾക്കു ശേഷം കോൺഗ്രസ് ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തുന്നത്.
മധ്യപ്രദേശിൽനിന്നുള്ള സമ്പാത്യ യുകി ജയിച്ചതോടെ 58 അംഗങ്ങളുമായി ബിജെപി പാർലമെന്റിലെ ഉപരിസഭയിൽ ഏറ്റവും വലിയ പാർട്ടിയായത്. രാജ്യസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സമ്പാത്യ യുകി വിജയിച്ചത്. എതിരില്ലാതെയായിരുന്നു യുകിയുടെ ജയം. കേന്ദ്ര മന്ത്രി അനിൽ മാധവ് ദവെയുടെ മരണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളും, കോണ്‍ഗ്രസിന് 57 അംഗങ്ങളുമാണ് ഉള്ളത്.
Post Your Comments