ന്യൂഡൽഹി: എയർ ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും ഇപ്പോൾ എയർ ഇന്ത്യക്ക് കഴിയാത്ത വിധം സ്ഥിതി രൂക്ഷമായിരിക്കുന്നു. ജീവനക്കാരുടെ ജൂലൈ മാസത്തിലെ ശമ്പളം കുടിശകയാണ്. 21,000 ജീവനക്കാരാണ് എയർ ഇന്ത്യക്കുള്ളത്. എന്നാൽ ശനിയാഴ്ച ജീവനക്കാർക്ക് ശമ്പളം നൽകാനാകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
നിലവിൽ എയർ ഇന്ത്യക്ക് 50,000 കോടിയുടെ കടമുണ്ട്. സർക്കാർ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് ശമ്പളം നൽകുന്നതിൽ വീഴ്ച്ച ഉണ്ടായിരിക്കുന്നത്.
Post Your Comments