തമിഴ്നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി യോഗി സര്‍ക്കാര്‍. പ്രഭു കീ റസോയി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കും. സഹന്‍പൂരിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിക്കുക. ദിവസവും മുന്നൂറു പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയ്യാറാക്കും.
ഒരു ദിവസത്തെ മുഴുവന്‍ ഭക്ഷണവും 13 രൂപയ്ക്ക് ലഭ്യമാക്കുന്ന ‘അന്നപൂര്‍ണ ഭോജനാലയ’ ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 200 അന്നപൂര്‍ണ ഭോജനാലയങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Post Your Comments