Latest NewsNewsIndia

ഭക്ഷണം സൗജന്യമായി നൽകിയില്ല: ഹോട്ടൽ മാനേജരെ കൈയേറ്റം ചെയ്ത് പോലീസുകാരൻ

മുംബൈ : ഭക്ഷണം സൗജന്യമായി നൽകാത്തതിൽ പ്രകോപിതനായി ഹോട്ടൽ മാനേജരെ ക്രൂരമായി മർദ്ദിച്ച് പോലീസുകാരൻ. . മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡൈനിങ് ബാറിലാണ് സംഭവം നടന്നത്. അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ വിക്രം പാട്ടീൽ ആണ് ഹോട്ടല്‍ മാനേജറെ മര്‍ദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

രാത്രി ഹോട്ടൽ അടക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണ് എഎസ്ഐ വിക്രം പാട്ടീൽ ഹോട്ടലിലെത്തുന്നത്. തനിക്ക് പാഴ്സലായി ഭക്ഷണം വേണമെന്നും പണം തരില്ലെന്നും ഇയാള്‍ ഹോട്ടല്‍ മാനേജരോടു പറഞ്ഞു. എന്നാല്‍ സമയം കഴിഞ്ഞുവെന്നും അടുക്കള അടച്ചുവെന്നും ഹോട്ടൽ മാനേജർ ഗണേഷ് പട്ടേൽ വിക്രം പാട്ടീലിനെ അറിയിച്ചു. ഇതോടെ എഎസ്ഐ മാനേജറെഅപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.

Read Also :  കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പെരിയാറില്‍ നിന്നും കണ്ടെടുത്തു

അതേസമയം, പൊലീസുകാരന്‍ മദ്യപിച്ചിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ ആരോപിക്കുന്നു. ഹോട്ടലിലെ കൗണ്ടറിന് കുറകെ കയ്യിട്ട് മാനേജറെ ഇയാള്‍ തല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒടുവില്‍ ഹോട്ടൽ ജീവനക്കാര്‍ പൊലീസുകാരനെ വലിച്ച് പുറത്തിട്ട ശേഷം ഹോട്ടല്‍ അടയ്ക്കുകയായിരുന്നു. എഎസ്ഐയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button