![](/wp-content/uploads/2017/08/sharuk.jpg)
ഇന്ത്യന്‍ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഇന്ത്യയിലെ താരമായി മാറിയ വൈഷ്ണവ് ഗിരീഷിനെ അങ്ങനെയൊന്നും ആരും മറക്കില്ല. കൂടാതെ, സിടിവിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സിലും സമാനമായ നേട്ടം നേടി നമ്മുടെ മനസ്സില്‍ ഇടം നേടിയ ഈ മലയാളി പയ്യന് പാടി അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്.
മത്സരത്തിന്റെ ഭാഗമായുള്ള ചാലഞ്ചര്‍ ഒഡീഷനില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായാതിന്റെ പിന്നാലെയാണ് അനായാസമായി കിങ് ഖാൻ ഷാരൂഖിനെ എടുത്തുയര്‍ത്തി വീണ്ടും പ്രേക്ഷക മനസില്‍ ഇടം നേടിയിരിക്കുന്നത്.
പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സേജളിന്റെ പ്രചരണവുമായി റിയാലിറ്റി ഷോയില്‍ എത്തിയതാണ് ഷാരൂഖ് ഖാന്. മത്സരത്തില്‍ പങ്കെടുക്കുന്നവരുമായി സമയം ചെലവഴിക്കുന്നതിനിടയിലാണ് ഈ കൊച്ചു മിടുക്കന് ഷാരൂഖിനെ എടുത്തുയര്‍ത്തിയത്. നേരത്തേ മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ്ദാന ചടങ്ങിനെത്തിയ ഷാരൂഖ് അന്ന് വേദിയിലുണ്ടായിരുന്ന ഗായിക റിമി ടോമിയെ എടുത്തുയർത്തി വൻ കൈയ്യടി നേടിയിരുന്നു.
Post Your Comments