
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ ടിക്കറ്റിന്റെ പണമടക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് എടുത്ത ഉടനെ ഇനി പണമടക്കേണ്ടതില്ല. 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടച്ചാല്‍ മതി. ഐആര്‍സിടിസി സൈറ്റിലൂടെ തത്ക്കാല്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
ഇപേയ്‌മെന്റ് ലെയ്റ്റര്‍ എന്നാണ് പദ്ധതിയുടെ പേര്. അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് എന്ന ഇപേയ് ലെയ്റ്റര്‍ പദ്ധതിയുമായി സഹകരിച്ചാണ് ഐആര്‍സിടിസി ഈ വഴി തുറന്നിരിക്കുന്നത്. ഐആര്‍സിടിസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയില്‍ അഡ്രസിലേക്കും, ഫോണ്‍ നമ്പറിലേക്കും പേയ്‌മെന്റ് ലിങ്ക് ഇമെയിലും, എസ്എംഎസും എത്തും.
ടിക്കറ്റ് തുകയുടെ 3.50 ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കും. ഒപ്പം നികുതിയും ബാധകമാണ്. എന്നാല്‍ 14 ദിവസത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ ഫൈന്‍ നല്‍കേണ്ടി വരും.
Post Your Comments