തിരുവനന്തപുരം: സ്കൂളുകളിൽ നിർത്തലാക്കിയ സഞ്ചയ്ക പദ്ധതിയ്ക്ക് പകരം പുതിയ സമ്പാദ്യ പദ്ധതി വരുന്നു. പുതിയ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് സ്ഥിര നിക്ഷേപത്തിനുള്ള അവസരവും ഒരുക്കും. വിദ്യാർത്ഥികളുടെ നിക്ഷേപത്തിന്റെ ഒരു ഭാഗം സ്കൂളുകൾക്ക് ട്രഷറിയിൽ സ്ഥിര നിക്ഷേപമാക്കം. ഇതിൽ നിന്നുള്ള പലിശ സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ ധന വകുപ്പ് പുറത്തിറക്കി. സമ്പാദ്യ പദ്ധതിയുടെ നടത്തിപ്പിന് ട്രസ്റ്റിന് രൂപം നൽകും.
സ്കൂൾ മേധാവി,രണ്ട് രക്ഷകർത്താക്കൾ,രണ്ട് അധ്യാപകർ,രണ്ട് വിദ്യാർഥികൾ എന്നിവരാണ് ട്രസ്റ്റിൽ വേണ്ടത്. വിദ്യാർത്ഥികൾ നിക്ഷേപിക്കുന്ന തുകയ്ക്ക് ട്രഷറിയിൽ നിലവിലുള്ള നിരക്കനുസരിച്ച് വാർഷിക പലിശ നൽകണം. നിക്ഷേപത്തിന്റെ 80 ശതമാനമാണ് ഒരു വർഷത്തിൽ കുറയാത്ത സ്ഥിര നിക്ഷേപമാക്കുന്നത്. സ്ഥിര നിക്ഷേപത്തിന് കൂടുതൽ പലിശകിട്ടും. ഇതിൽ നിന്ന് സാധാരണ പലിശയാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. ബാക്കി പലിശ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം.
Post Your Comments