ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ആകാമെന്ന് സുപ്രീകോടതി. നോട്ട’യെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനു നിവേദനം നല്‍കിയിരുന്നു.
നിയമപരമായി നേരിടാനാണു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഒരു വശത്തു ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയും മറുവശത്തു എംഎല്‍എമാരുടെ കൂറുമാറ്റവും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പട്ടേലിനെ വിജയിപ്പിക്കണമെന്നും നോട്ടയ്ക്കു വോട്ട് ചെയ്യരുതെന്നും എംഎല്‍എമാര്‍ക്കു കോണ്‍ഗ്രസിന്റെ കര്‍ശന നിര്‍ദേശമുണ്ട്. കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബല്‍വന്ത് സിങ് രാജ്പുത്തിനെയാണു മൂന്നാമത്തെ സീറ്റിനായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. ഇതാണ് മല്‍സരം കടുപ്പിച്ചത്.
Post Your Comments