ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ങ്ങളില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സ്വീകരിച്ച നടപടിയെക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടു.
നാലാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ടെന്നും, സംസ്ഥാനത്തെ മോശം ക്രമസമാധാനനിലയുടെ സൂചനയാണിതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്താനും ക്രമസമാധാന നില ഉറപ്പാക്കാനും അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
Post Your Comments