KeralaLatest NewsNewsReader's Corner

വള്ളങ്ങളുടെ എണ്ണത്തില്‍ റെക്കോഡുമായി നെഹ്‌റു ട്രോഫി

കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് 78 വള്ളങ്ങള്‍ മേളയില്‍ പങ്കെടുക്കാന്‍ പോവുന്നത്. വള്ളം കളിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കു കടക്കുന്നതിനിടെ ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനം ഉറപ്പിക്കുന്നത് ശനിയാഴ്ചയോടെ പൂര്‍ത്തിയാകും. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖയുടെ നേതൃത്വത്തിലുള്ള അടിസ്ഥാന സൗകര്യ സമിതി വരുന്ന ഏഴിന് ഇതിന്റെ ട്രയല്‍ റണ്‍ നടത്തും. വള്ളംകളിയുടെ ഭാഗമായി അരങ്ങേറുന്ന ജലഘോഷയാത്ര കൃത്യം രണ്ടു മണിക്ക് തുടങ്ങും. ഉച്ചയ്ക്ക് ഒന്നിന് കായല്‍ കുരിശടിക്കു മുമ്പില്‍ അണിനിരക്കുന്ന വള്ളങ്ങള്‍, ഘോഷയാത്ര പൈലറ്റിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ വഞ്ചിപ്പാട്ടു പാടി ഫിനിഷിങ് പോയിന്റിലേക്കു നീങ്ങും. തുടര്‍ന്ന് മാസ് ഡ്രില്ലിന് ശേഷമായിരിക്കും മത്സരം തുടങ്ങുന്നത്.

കൃത്യമായ ഫോട്ടോഫിനിഷിങ് പോലെ നിശ്ചലമായ സ്റ്റാര്‍ട്ടിങ് സംവിധാനമാണിത്. മൂന്നുതവണത്തെ അറിയിപ്പിനുശേഷം സ്റ്റാര്‍ട്ടിങ് ഡിവൈസ് ഷട്ടര്‍ ഒരേസമയം താഴുന്നതോടെ എല്ലാ വള്ളങ്ങള്‍ക്കും മുന്നോട്ടുപോകാം. എന്നാല്‍ കൃത്യമായ അറിയിപ്പ് ലഭിക്കാതെ മുന്നോട്ടു നീങ്ങിയാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതിനായി, സ്റ്റാര്‍ട്ടിങ് കൃത്യത തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button