
ന്യൂഡല്‍ഹി: ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനായി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി തെരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനമായ ആലി ബാബ ഗ്രൂപ് മേധാവി ചൈനയിലെ ജാക് മായാണ് ഒന്നാം സ്ഥാനത്ത്. ധനകാര്യസ്ഥാപനമായ ബ്ലൂംബര്‍ഗാണ് ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടിക തയാറാക്കിയത്.
ജിയോ ഫോര്‍ ജി മൊബൈല്‍ ഇന്റര്‍നെറ്റും ജിയോ ഫോണുകളും അവതരിപ്പിച്ചതിലൂടെ കമ്പനിയുടെ ഓഹരി മൂല്യത്തിലുണ്ടായ റിക്കാര്‍ഡ് കുതിപ്പാണ് മുകേഷ് അംബാനിക്ക് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. 2017ല്‍ മാത്രം ഏകദേശം 80,000 കോടി രൂപയുടെ വരുമാനവര്‍ധനയാണ് മുകേഷ് അംബാനിക്കുണ്ടായതെന്നാണ് വിവരം.
Post Your Comments