Latest NewsNewsIndia

മോദിക്ക് പിതൃതുല്യമായ വാല്‍സല്യം പകര്‍ന്ന വ്യക്തി

 ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിതൃതുല്യമായ വാല്‍സല്യം പകര്‍ന്ന ഒരു വ്യക്തിയുണ്ട്. മോദി എഴുതിയ കത്തിലാണ് ഈ വിവരം ഉള്ളത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് വാല്‍സല്യം കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മനംകവര്‍ന്നത്. പ്രണബ് മുഖര്‍ജി സ്ഥാനമൊഴുന്നത് തലേന്ന് നരേന്ദ്ര മോദി അയച്ച കത്തിലാണു ഈ വിവരമുള്ളത്.

 

കത്തിനെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തിയത് പ്രണബ് മുഖര്‍ജിയാണ്. ‘ഹൃദയത്തില്‍ തൊട്ട കത്ത്’ എന്ന വിശേഷണത്തോടെയാണ് അദ്ദേഹം ഈ കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.ഡല്‍ഹിയിലേക്ക് മൂന്നു വര്‍ഷം മുമ്പ് എത്തുമ്പോള്‍ ഞാന്‍ ഇവിടെ അപരിചിതനായിരുന്നു. കടുത്ത വെല്ലുവിളികളാണ് മുന്നില്‍ ഉണ്ടായിരുന്നത്. ഈ കാലത്ത് പിതൃതുല്യമായ വാല്‍സല്യത്തോടെ പ്രണബ് ദാ എനിക്ക് മാര്‍ഗദര്‍ശിയായിയെന്നു മോദി കത്തിലൂടെ പറയുന്നു.

On my last day in office as the President, I received a letter from PM @narendramodi that touched my heart! Sharing with you all. pic.twitter.com/cAuFnWkbYn

‘ നമ്മുടെ ആദര്‍ശങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും രണ്ടു വിധത്തിലുള്ളതാണ്. പ്രവര്‍ത്തന മണ്ഡലമാകട്ടെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും. എന്നിട്ടും, താങ്കളുടെ പ്രതിഭയും വിജ്ഞാനവും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നിര്‍ണായകമായി . താങ്കളുടെ അറിവും നിര്‍ദേശങ്ങളും വ്യക്തിപരമായ സവിശേഷതകളും എന്നില്‍ വളരെയധികം ആത്മവിശ്വാസവും ശക്തിയും നിറച്ചു. അങ്ങയുടെ ബൗദ്ധികമായ ഇടപെടലുകള്‍ എന്നെയും സര്‍ക്കാരിനെയും എപ്പോഴും സഹായിച്ചു’ മോദി കുറിച്ചു.

Pranab Da, I will always cherish working with you. @CitiznMukherjee https://t.co/VHOTXzHtlM

ഇനി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന നിരവധി തലമുറകള്‍ക്ക് മഹത്തായ മാത്ൃകയാണ് അങ്ങ്. രാഷ്ട്രം അങ്ങയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. സ്വാര്‍ഥതാല്‍പര്യമില്ലാതെ സമൂഹത്തിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാമെന്നു താങ്കള്‍ കാണിച്ചുകൊടുത്തുവെന്നും മോദി കത്തില്‍ അഭിപ്രായപ്പെടുന്നു. കത്ത് ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. പ്രണബ് മുഖര്‍ജിയുടെ ട്വീറ്റ് നരേന്ദ്ര മോദിയും ഷെയര്‍ ചെയ്തു.

 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button