Latest NewsInternational

രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തണമെന്ന് കുവൈറ്റ് അമീര്‍.

കുവൈറ്റ് സിറ്റി:  രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് കുവൈറ്റ് അമീര്‍ ഷെയ്ക്ക് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെയും, എംപി മാരുടെയും യോഗത്തിലാണ് അമീര്‍ ഇക്കാര്യം അറിയിച്ചത്. സ്പീക്കര്‍ അല്‍ ഗാനിമാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ 28 എംപിമാരും, 5 മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

മേഖലയിലെ രാജ്യങ്ങളുമായി കുവൈറ്റിന്റെ ബന്ധം വഷളാകാത്തവിധമുള്ള പ്രസ്താവനകളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും എം.പി മാര്‍ ഉള്‍പ്പടെ വിട്ടുനില്‍ക്കണമെന്നും അമീര്‍ അഭ്യര്‍ത്ഥിച്ചു. അമീറിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുമെന്ന് എംപിമാര്‍ ഉറപ്പുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button